നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷനില്‍ വച്ച് നടന്ന വിവാഹത്തിന് താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, അന്‍സിബ, ലാല്‍, ദീപക് ദേവ്, അനുശ്രീ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.