Home GOSSIP പ്രമുഖ നടനുമായുള്ള ബന്ധം ഉപേക്ഷിച്ചു; ഒടുവില്‍ താരപുത്രി പുതിയ ജീവിതത്തിലേക്ക്

പ്രമുഖ നടനുമായുള്ള ബന്ധം ഉപേക്ഷിച്ചു; ഒടുവില്‍ താരപുത്രി പുതിയ ജീവിതത്തിലേക്ക്

നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി വിവാഹിതയാവുന്നതായി റിപ്പോര്‍ട്ട്. വരലക്ഷ്മി അധികം വൈകാതെ വിവാഹിതയായേക്കുമെന്നും വിജയ് ടിവിയിലെ ഒരു സെലിബ്രിറ്റിയുമായി പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എപ്പോള്‍ വേണമെങ്കിലും വരലക്ഷ്മിയുടെ വിവാഹം കുടുംബാംഗങ്ങള്‍ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല വരലക്ഷ്മിയുടെ വരനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ വന്നിരിക്കുകയാണ്.

വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് പ്രതാപാണ് വരന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് വരലക്ഷ്മിയോടൊപ്പം ‘എനൈത് കൊണ്ടാല്‍ പാവം’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

അതേസമയം മുൻപ് നടൻ വിശാലുമായി നടി പ്രണയത്തിലായിരുന്നുവെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. പ്രണയമാണ് വരലക്ഷ്മിയുടെ ജീവിതത്തെ വല്ലാതെ ബാധിച്ച പ്രശ്‌നങ്ങളിലൊന്ന് എന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹമെന്ന സങ്കല്‍പ്പത്തോട് പോലും നടി അതൃപ്തി കാണിച്ചതിന് കാരണം വിശാലാണെന്നും പ്രചരിച്ചു.

ആ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞ നടിയെ തമിഴിലുള്ള ഒരു യുവനടനാണ് വഴിതിരിച്ച്‌ വിട്ടതെന്നും പറയപ്പെട്ടിരുന്നു

Also Read :   രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധം; റിജിൽ മാക്കുറ്റിക്കെതിരെ കേസ്