ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്ത് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ നവംബറിൽ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിശുദ്ധന്റെ രൂപത്തിലാണ് കുഞ്ചാക്കോ ബോബനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ഇതാ എന്താടാ സജിയിലെ പുതിയ ഗാനം പുറത്തുവിട്ടു. ആത്മാവിൽ നിറയുന്നൊരു എൻ ദൈവമേ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വില്യം ഫ്രാൻസിസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അർഷാദ് റഹിമാണ്. ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൽ നായികയായി എത്തുന്നത് നിവേദ തോമസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക