മലയാളികളുടെ പ്രിയതാരമാണ് ഗിന്നസ് പക്രു. തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, രണ്ടാമത്തെ മകൾ പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു. ആദ്യത്തെ മകളായ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.
ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മകൾ പിറന്നെന്നും കുറിച്ചിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. നിരവധി സിനിമാതാരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക