ജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾക്ക് നിരവധി പേരാണ് കാഴ്ചക്കാരായുള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ദൃശ്യങ്ങളിൽ ഒരു പാമ്പ് വെള്ളത്തിൽ നിൽക്കുന്ന കൊറ്റിയുടെ ചിറകിൽ കടിച്ചിരിക്കുന്നത് കാണാം. കൊറ്റി ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
പാമ്പ് ചിറകിൽ കടിച്ച് കൊറ്റിയെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. തിരിച്ച് പ്രതിരോധിക്കാൻ കൊറ്റി ചിറകുകൾ വലിക്കുന്നുണ്ടെങ്കിലും പാമ്പ് വിടുന്നില്ല. പാമ്പ് അതിന്റെ പല്ലുകൾ കൊറ്റിയുടെ ചിറകിൽ അമർത്തിയിരിക്കുകയാണ്. അതിന്റെ ചിറകിൽ നിന്ന് രക്തം വരുന്നതും കാണാം. അവസാന ശ്രമമെന്ന നിലയിൽ കൊറ്റി അതിന്റെ കൊക്കുകൾ ഉപയോഗിച്ച് പാമ്പിനെ ആഞ്ഞു കൊത്തുന്നു. പാമ്പിന്റെ തലയിലാണ് കൊറ്റി കൊത്തുന്നത്.
വേദന കൊണ്ട് പുളഞ്ഞെങ്കിലും പാമ്പ് ചിറകിൽ നിന്ന് പിടിവിട്ടില്ല. എന്നാൽ, അൽപസമയം കഴിഞ്ഞ് പാമ്പ് കൊറ്റിയെ വിട്ട് നീങ്ങിപ്പോയി. ജീവൻ തിരിച്ചുകിട്ടിയ കൊറ്റി കരയിലേക്ക് കയറിപ്പോകുന്നതും വീഡിയോയിൽ കാണാം
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക