ടൊവിനോയുടെ പുതിയ ചിത്രം ‘നീലവെളിച്ചം’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലെത്തും. ടൊവിനോ തോമസാണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും.
ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധമായ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചത്തിന്റെ കഥ. നായകനും വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക