Home LATEST NEWS ഐഎസ്ആർഒയുടെ എൽവിഎം 3 വൺ നിർമ്മാണ ചെലവും ലക്ഷ്യങ്ങളും ഇങ്ങനെ

ഐഎസ്ആർഒയുടെ എൽവിഎം 3 വൺ നിർമ്മാണ ചെലവും ലക്ഷ്യങ്ങളും ഇങ്ങനെ

ഒട്ടേറെ സവിശേഷതകൾ ഉള്ളതാണ് ഐഎസ്ആർഒയുടെ എൽവിഎം 3 വൺ. ഇന്ന് രാവിലെ വിക്ഷേപിക്കുന്ന ഇതിന്റെ പ്രത്യേകതകൾ അറിയാം.

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് ആറാം ദൗത്യമാണിന്ന് നടക്കുന്നത് . പരാജയമറിയാത്ത എൽവിഎം 3 ഇത്തവണ വിക്ഷേപിക്കുന്നത് വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ.

ആകെ ഭാരം 5805 കിലോഗ്രാം. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യം.

വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെടും. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കുക.

ഒക്ടോബറിൽ എൽവിഎം3 ഉപയോഗിച്ചുള്ള ആദ്യ വൺ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വൺവെബ്ബ് ഇസ്രൊയ്ക്ക് നൽകുന്നതെന്നാണ് വിവരം.യഥാർത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആ‌ർഒയുടെയും എൽവിഎം 3യുടെയും മൂല്യമുയരും.വൺവെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വൺവെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും.

Also Read :   അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് കടന്നതായി സൂചന