Home KERALA പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു; ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു; ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും

പത്തനംതിട്ട: കേരളത്തിതിലെ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും അലർട്ടുകളാണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.

മഴ പെയ്യുന്നതോടെ ഈ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകാം. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് (41.2 ഡിഗ്രി സെൽഷ്യസ്). തിരുവനന്തപുരത്തും ഇന്നലെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. നെയ്യാറ്റിൻകരയിൽ ഇന്നലെ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

തൃശൂർ മറ്റത്തൂർ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക കൃഷിനാശം. പ്രദേശത്തെ ആയിരത്തിലധികം വാഴകൾ കാറ്റിൽ നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽക്കൂരയും സമീപത്തെ രണ്ട് വീടുകളും കാറ്റിൽ തകർന്നു. എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമുണ്ടായി.

Also Read :   നാലുമണി ചായക്കൊപ്പം കഴിക്കാം കിടിലന്‍ ചെമ്മീന്‍ വട