നിങ്ങൾ വാങ്ങുന്ന മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി റജിസ്റ്റര്‍ ചെയ്യാനുമായി വെബ്സൈറ്റ് തുടങ്ങിയിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണിനെക്കുറിച്ചുളള വിവരങ്ങളടക്കം പരാതി നല്കിയ ശേഷം പുതിയ വെബ്സൈറ്റില്‍ സ്വയം പരാതി റജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളാണ് പുതിയ വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാം
ഫോണിൽ ഉടമയുടെ സ്വകാര്യവിവരങ്ങളടക്കം ധാരാളം ഡേറ്റയുണ്ടാവാം. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ത്തു വേണം വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍. ഇതിനൊപ്പം ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ വിലാസവും നല്കി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു ഫോണ്‍ നമ്പറും നല്‍കണം.
ഐഎംഇഐ നമ്പര്‍ എങ്ങനെ കണ്ടുപിടിക്കും?
ഐഎംഇഐ നമ്പര്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലിലും ബോക്സിലും ഉണ്ടായേക്കാം. അവ കൈമോശം വന്നെങ്കില്‍ ഫോണില്‍ ഇങ്ങനെ ഡയല് ചെയ്യുക
വ്യാജ മൊബൈല്‍ ഫോണ്‍ കയ്യില്‍ എത്താതിരിക്കാനും പ്രയോജനപ്പെടുത്താം
വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്നും സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ കടകളില്‍നിന്നും ഫോണ്‍ വാങ്ങുന്നതിനു മുൻപ് പുതിയ വെബ്സൈറ്റും സേവനങ്ങളും പ്രയോജനപ്പെടുത്താം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ ഐഎംഇഐ നമ്പര്‍ വെബ്സൈറ്റില്‍ കൊടുക്കുക. അത് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ, ഡ്യൂപ്ലിക്കേറ്റ് ആണോ, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതാണോ എന്നൊക്കെ മനസ്സിലാക്കാന്‍ അതുവഴി സാധിക്കും
നോ യുവര്‍ മൊബൈല്‍
നോ യുവര്‍ മൊബൈല്‍ (കെവൈഎം) സേവനമാണ് മറ്റൊരു ലക്ഷ്യം. സിഇഐആര്‍ വെബ്സൈറ്റ് വഴിയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലിനെക്കുറിച്ച് അറിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ലിങ്ക് പ്രയോജനപ്പെടും: <a
കെവൈഎം ആപ് ഡൗണ്‍ലോഡ് ചെയ്യാം അതല്ലെങ്കില്‍ കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭിക്കും.
എസ്എംഎസ്ഇ
ഇതൊന്നും താൽപര്യമില്ലെന്നുള്ളവര്ക്ക് എസ്എംഎസ് വഴിയും അറിയാം. ഇതിനായി കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പര്‍ നല്‍കുക. എസ്എംഎസ് 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക.
അണ്‍ബ്ലോക്ക് ചെയ്യാനും വൈബ്സൈറ്റ് പ്രയോജനപ്പെടുത്താം
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക് ചെയ്ത ശേഷം തിരിച്ചു കിട്ടിയാല്‍ അത് അണ്ബ്ലോക് ചെയ്യാനും സിഇഐആര്‍ വെബ്സൈറ്റ് വഴി സാധിക്കും. റിക്വെസ്റ്റ് ഐഡി, മൊബൈല്‍ നമ്പര്‍, എന്തു കാരണത്താലാണ് അണ്ബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ചോദിക്കും. സിഇഐആര്‍ വഴി ബ്ലോക്് ചെയ്ത ഫോണ്‍ അണ്ബ്ലോക് ചെയ്യാതെ ഉടമയ്ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ വെബ്സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക് ഇതാ:https://bit.ly/3lDm3Aw…
പ്രതികരിക്കാൻ ഇവിടെ എഴുതുക