ചില ഭക്ഷണങ്ങൾ വേനൽക്കാലത്ത് അനുയോജ്യമല്ല. ജലാംശം നൽകുന്ന ഭക്ഷണങ്ങളുടെ അഭാവം, വെള്ളം കുടിക്കുന്നത് കുറയുന്നത്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് തുടങ്ങിയ ഭക്ഷണശീലങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും.
അതേസമയം ചില ഭക്ഷണങ്ങൾ വേനൽക്കാലത്ത് ചൂടിനെ മറികടക്കാനും ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാനും സഹായിക്കും. വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ തണുപ്പും ജലാംശവും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നിർജ്ജലീകരണം തടയാൻ ബാർലി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. പുതിനയിലയും മല്ലിയിലയും ശരീരത്തിലെ ചൂട് നീക്കം ചെയ്യുന്നവയാണ്. പുതിനയില മല്ലിയില എന്നിവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ വേനൽക്കാലത്ത് തണുപ്പ് നിലനിർത്താൻ നിങ്ങളുടെ ഭക്ഷണത്തിൽ ബാർലി വെള്ളം, തേങ്ങാവെള്ളം, തണ്ണിമത്തൻ, ബട്ടർ മിൽക്ക്, മല്ലി ഇല, പുതിന ഇല, വെള്ളരിക്ക എന്നിവ ചേർക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക