പാല് വെറുതെ കുടിക്കുന്നതിന് പകരം പാലില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിച്ചാൽ ഗുണങ്ങൾ പലതാണ്. പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കേണ്ടത്. ആവശ്യമെങ്കില്‍ അല്പം മധുരവും ചേര്‍ക്കാം. എന്നാല്‍ മധുരം ചേര്‍ക്കുന്നത് എപ്പോഴും ഒഴിവാക്കുന്നതാണ് ഉചിതം.
ശരീരത്തിന്റെ ആകെ ശക്തി വര്‍ധിപ്പിക്കുന്നതിനും, വിവിധ അണുബാധകള്‍ ചെറുക്കുന്നതിനും, ആര്ത്തസവസംബന്ധമായ വേദന കുറയ്ക്കുന്നതിനുമാണത്രേ ഇത് സഹായകമാകുന്നത്. കറുവപ്പട്ടയിലടങ്ങിയിരിക്കുന്ന ‘സിനമാള്‍ഡിഹൈഡ്’ എന്ന ഘടകമാണ് അണുബാധകളെ ചെറുക്കുന്നതിന് സഹായകമാകുന്നതത്രേ.
മറ്റ് പല പാനീയങ്ങളും കഴിക്കുന്നതിന് പകരം ഇത് കഴിക്കുകയാണെങ്കില്‍ കലോറി കുറയുകയും പ്രോട്ടീൻ അളവ് കൂട്ടുകയും ചെയ്യാം. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകള്‍ പല രീതിയില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നു. ഹൃദയാരോഗ്യത്തിനും കറുവപ്പട്ട വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഷുഗര്‍ നിയന്ത്രിക്കുന്നതിനും ഇത് ഭാഗികമായി സഹായകമാണത്രേ.
പൊതുവെ സ്പൈസുകളെല്ലാം മിതമായ അളവില്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അതുവഴി സീസണലായ അണുബാധകളെ ചെറുക്കാനുമെല്ലാം സഹായകമാണ്. എന്നാലിവ പതിവായി നാം കറികളില്‍ മാത്രമാണ് ചേര്‍ക്കുക. കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കഴിക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് അത് ചായയില്‍ (കടുംചായയിലും) ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഫ്രൂട്ട് ജ്യൂസുകളില്‍ ചേര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക