അഭിമുഖങ്ങളിലൂടെ വൈറലാകുന്ന ഷൈൻ ടോം ചാക്കോ . ഷൈന്റെ ശരീരഭാഷയുടെയും പ്രതികരണങ്ങളുടെയും പേരിലാണ് ഇത് സംഭവിക്കുന്നത്.
കൊറോണ കാലത്ത് തനിക്ക് സംഭവിച്ച മാറ്റങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഷൈന്‍ ഇതിനെ വിലയിരുത്തുന്നത്. ‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്.
ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്റ്റിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായുമാര്‍ഗവും ഭക്ഷണത്തിലൂടെയുമൊക്കെയല്ലെ നമ്മുടെ ഉള്ളിലേക്ക് എത്തിയതെന്നാണ്’ ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്.
ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമെന്നും നമ്മുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കുമെന്നാണ് ഷൈന്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക