പ്രതിപക്ഷ കക്ഷികളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരേ വേദിയിലെത്തിച്ച് ഡിഎംകെ.
തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചത്.
ബിജെപി സർക്കാരിന് കീഴിൽ ബിജെപിയിതര സംസ്ഥാനങ്ങൾ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്.
വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീർ, വൈക്കോ എന്നിങ്ങനെ ഒട്ടെല്ലാ ബിജെപിയിതര കക്ഷികളും യോഗത്തിനെത്തി. സാമൂഹിക നീതി ഒരു സംസ്ഥാനത്തിന്റേയോ ഒരു കൂട്ടം സംസ്ഥാനങ്ങളുടെയോ ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണെന്ന് എംകെസ്റ്റാലിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക