രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവുണ്ടാകുന്നു. രാജ്യ തലസ്ഥാനത്ത് 606 ആണ് പ്രതിദിന കോവിഡ് കണക്ക് എന്നത് സംസ്ഥാനങ്ങളെയെല്ലാം ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് എണ്ണൂറിലധികം കോവിഡ് ബാധിതരുടെ കണക്കാണ്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, കോവിഡ് കേസുകൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക