ഇന്നലത്തെ മഴയില്‍ക്കുരുത്ത തകരയല്ല എ കെ ആന്റണി എന്ന് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്.
അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന പാതകമാണെന്നും വിഷ്ണുനാഥ് വ്യക്തമാക്കി .
അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ആന്റണിക്കെതിരായി നടക്കുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിഷ്ണുനാഥിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് .
വളരെ ചെറു പ്രായത്തില്‍ കെപിസിസി പ്രസിഡന്റ് ആവാനും മുഖ്യമന്ത്രിയാവാനും ആന്റണിക്ക് അവസരം കിട്ടിയത് സത്യസന്ധമായ പൊതുപ്രവര്‍ത്തനം മൂലമായിരുന്നു.
അദ്ദേഹത്തെ സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ ഒരു ഗോഡ് ഫാദറും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കിട്ടിയ സ്ഥാനങ്ങളില്‍ ഒരിക്കല്‍ പോലും ആന്റണി അള്ളിപ്പിടിച്ചിരുന്നിട്ടില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക