കുറ്റിപ്പുറത്തെ ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്നും നിലനിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുവെന്നും പ്രദേശവാസികൾ. മലപ്പുറം നടുവട്ടം വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരെ വലിയ പ്രതിഷേധങ്ങളിലേക്ക് നയിക്കുന്നതാണ്.
ഇവിടെ നിന്നുള്ള അഗ്നിബാധയും പുകപടലങ്ങളും മൂലം അസ്വസ്ഥയും ആരോഗ്യത്തിന് ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണേണ്ട റവന്യു വകുപ്പും പോലീസും കാട്ടുന്ന അലംഭാവം അവസാനിപ്പിക്കേണ്ടതുണ്ട്. പാറമടകൾ ഇവിടെയുള്ളതിനാൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തി സൂപ്പ് റെസിപ്പി ഇതാ
നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. ദിവസങ്ങളായി പടർന്ന് കൊണ്ടിരിക്കുന്ന തീ പൂർണ്ണമായും അണാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അഗ്നിശമന സേന എത്തി തീ അണച്ചുവെങ്കിലും പുകഞ്ഞു കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. അനധികൃതമായുള്ള മാലിന്യം തള്ളലാണ് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക