മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം പുതിയതായി ആം ആദ്മി പാർട്ടിയ്ക്ക് പദവി നൽകുകയും ചെയ്തു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായിരിക്കുന്നത്.
ഡൽഹിയ്ക്ക് പുറമെ പഞ്ചാബിലും അധികാരത്തിൽ വന്നതാണ് ആം ആദ്മിയ്ക്ക് ഗുണം ചെയ്തത്. സി പി ഐ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിൽ പോലും ഭരണ മുന്നണിയുടെ ഭാഗമാണ് സി പി ഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക