വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പിടിയില്‍. ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാനായിരുന്നു ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ ഉള്‍പ്പടെ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമല്‍ ഇന്നലെ പിടിയിലായിരുന്നു. കൊട്ടേഷന്‍ നല്കിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മര്‍ദ്ദിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ കേസിലെ ചിലര്‍ വര്‍ക്കല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളാണെന്നുള്ള വിവരം കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക