കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പ്രണയനൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യ ശ്രമം. ദേഹത്താകെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു യുവാവ്.
ഇയാള്‍ പ്രണയിച്ച പെണ്‍കുട്ടിയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ഈ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ മുൻ കാമുകൻ അവകാശപ്പെട്ട യുവാവ് സ്റ്റേഷന് മുന്നില്‍വെച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പൊലീസ് ഉടനെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്സ് സംഘമെത്തി യുവാവിനെ അനുനയിപ്പിച്ച് ദേഹം വൃത്തിയാക്കി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക