മാവേലിക്കരയില്‍ പന്ത്രണ്ട് വയസുകാരനെ ക്രൂരമര്ദ്ദനത്തിരയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. കുട്ടിയുടെ മുഖത്തും തലയിലുമുള്‍പ്പെടെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ട്.
രണ്ടാനച്ഛന് തന്നെയാണ് കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നത്. കുട്ടിയുടെ ഭയന്ന പെരുമാറ്റത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ തലയിലും മുഖത്തും ശരീരത്തില്‍ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഡോക്ടര്‍മാര്‍ കുട്ടിയോട് സംഭവത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു.
രണ്ടാനച്ഛന് മര്‍ദ്ദിച്ചതാണെന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ടാനച്ഛനെ അറസ്റ്റുചെയ്തു. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക