കളഞ്ഞു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മലപ്പുറത്തെ ശുചീകരണ തൊഴിലാളികൾ. നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ ഹരിത കർമ്മ സേന അംഗങ്ങൾ കഴിഞ്ഞദിവസം നഗരം വൃത്തിയാക്കുന്നതിനിടയിൽ ലഭിച്ച പതിനേഴായിരത്തി അഞ്ഞൂറ് രൂപ അടങ്ങിയ കവർ ഉടമകളെ കണ്ടെത്തി തിരിച്ചു നൽകുകയായിരുന്നു.
വിഷു ആഘോഷം; കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ നിരത്തിലിറക്കും
സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ ജോലിക്കാരിൽ നിന്നും മലപ്പുറം കുന്നുമ്മൽ വച്ച് 17500 രൂപയും റെസീപ്റ്റ് ബുക്കുകളുമടങ്ങിയ കവർ കളഞ്ഞുപോയത്. നഗരം വൃത്തിയാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇവ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ലഭിച്ചത്. പേപ്പറുകൾ തരം തിരിക്കുന്നതിന്നിടയിലാണ് തുക അടക്കമുള്ള കവർ ലഭിച്ചത്.
സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
കവറിൽ ഉണ്ടായിരുന്ന റസീറ്റ് ബുക്കിലെ ഫോൺ നമ്പറിൽ നിന്നാണ് ടെമയെ ഹരിതകർമ്മ സേനാംഗങ്ങൾ കണ്ടെത്തിയത് തുടർന്ന് നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉടമകളെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക