പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ ഇന്‍സ്റ്റാഗ്രാം റീല്‍സ് താരവും കൂട്ടാളിയും പിടിയില്‍. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപയാണ് കവർന്നിരിക്കുന്നത്.
വിഷു ആഘോഷം; കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ നിരത്തിലിറക്കും
കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു (22) കിളിമാനൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പോലീസ് പിടികൂടിയത്.
സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്. കവര്‍ച്ചയ്ക്കു ശേഷം സ്കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക