പോപ്കോൺ, തീവണ്ടി, ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, കടുവ, വെള്ളം, എടക്കാട് ബറ്റാലിയൻ എന്നിങ്ങനെ ഒരുപറ്റം മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് സംയുക്ത. വളരെ വേഗത്തിൽ തന്നെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ സംയുക്തക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലേക്കും സംയുക്ത ചുവടുവെച്ചു.
നടിയുടെ മരണത്തിന് പിന്നാലെ ചർച്ചയായി അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്
എന്നാൽ ഇപ്പോൾ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് ഒരുങ്ങുകയാണ് സംയുക്ത. സംയുക്ത നായികയാകുന്ന തെലുങ്ക് ഹൊറർ ചിത്രം വിരുപക്ഷയുടെ ട്രെയിലർ എത്തി. കാർത്തിക് ദണ്ഡു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന ദുർമരണങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘പുഷ്പ’ സംവിധാനം ചെയ്ത സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക