വേനൽ ചൂടിൽ ഉരുകുകയാണ് ദിനംപ്രതി കേരളം. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തി. കെഎസ്ഇബിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ദിവസം കേരളം 95.614 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചത്.
നികുതി വർധന ; തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്നതിന് മുൻപേ സോഫ്റ്റ്വെയറിൽ നികുതി വർധന
ഇതിൽ ഇവിടെ ഉത്പാദിപ്പിച്ചത് 26.54 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് 66.62 ദശലക്ഷം യൂണിറ്റ് വാങ്ങുകയും ചെയ്തു. അതേസമയം സംസ്ഥാനത്തെ അണക്കെട്ടുകളിൽ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ആവശ്യമായ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ ജലനിരപ്പ് കൂടിയാണിത്.
പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുള്ള സീറം ക്ഷാമത്തിന് പരിഹാരമായില്ല; പ്രതിസന്ധി ഗുരുതരം
ക്രമാതീതമായി ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. പീക്ക് സമയത്ത് ഉപയോഗം കുറച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വരാനും സാധ്യതയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക