സംസ്ഥാനത്ത് നിലവിൽ കെട്ടിടങ്ങൾക്ക് അഞ്ച് ശതമാനം നികുതി വർധിപ്പിച്ച തീരുമാനം വന്നിട്ടുണ്ട്. എന്നാൽ തീരുമാനം തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്നതിന് മുൻപ് തന്നെ നികുതി അടയ്ക്കുന്ന സോഫ്റ്റ്വെയറിൽ നികുതി വർധവ് രേഖപ്പെടുത്തി.
നികുതിക്കൊള്ള കത്തുന്നു; തദ്ദേശസ്ഥാപനങ്ങളിലേക്ക് 26ന് യുഡിഎഫ് മാർച്ച്
ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയറിലാണ് വർധന പ്രാബല്യത്തിൽ എത്തിയത്. സർക്കാർ ഉത്തരവ് ഇറങ്ങിയാൽ അക്കാര്യം തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികൾ ചേർന്ന് തീരുമാനമെടുത്താണ് പൊതുജനങ്ങളെ അറിയിക്കേണ്ടത്. എന്നാൽ അതിനു മുൻപ് തന്നെ സോഫ്റ്റ്വെയറിൽ വർധന വരുത്തിയത് നിയമലംഘനം ആണെന്നാണ് ചൂണ്ടിക്കാണിക്കൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക