രാജസ്ഥാനിലെ അല്‍വാറിൽ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തു വീണ് മധ്യവയസ്കന് മരിച്ചു.
റെയില്‍വേ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവയാല്‍ ശര്‍മ്മയെന്നയാളാണ് മരിച്ചത്.
അല്‍വാറിലെ അരവാലി വിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കാളി മോറി ഗേറ്റില്‍ നിന്ന് രാവിലെ 8.30 ന് പുറുപ്പെട്ട വന്ദേഭാരത്, ട്രാക്കില്‍ അലഞ്ഞു തിരിയുകയായിരുന്ന പശുവിനെ ഇടിച്ചു. ഈ പശു തെറിച്ച് വന്നുവീണത് ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവയാല്‍ ശര്‍മ്മയുടെ ദേഹത്തായിരുന്നു. ശിവയാല്‍ ശര്‍മ്മ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അപടകം.
റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിക്കയാളാണ് ശിവയാല്‍ ശര്‍മ്മ. ശിവയാലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഇന്ത്യയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ റയില്‍വേ ട്രാക്കുകളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇതാദ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക