കാറിൽ കൊണ്ടുപോകുകയായിരുന്ന 90 ലക്ഷം രൂപയുടെ കുഴൽ പണവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. മലപ്പുറം എടപ്പാളിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും എടപ്പാളിലെ താമസക്കാരനുമായ ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആദ്യം പോലീസ് കണ്ടെടുത്തത് 18.80 ലക്ഷം രൂപയാണ്. എന്നാൽ പിന്നീട് വാഹനം സ്റ്റേഷനിലേക്ക് മാറ്റി മെക്കാനിക്കിനെ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് ഗിയർബോക്സിന് സമീപത്തായി രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ 71,49,500 രൂപ കൂടി ലഭ്യമായത്.
ഉടൻതന്നെ എൻഫോഴ്സ്മെന്റ്, ഇൻകം ടാക്സ് വിഭാഗങ്ങൾക്ക് വിവരം കൈമാറുകയും ചെയ്തു. പിടികൂടിയ പണം പൊന്നാനി കോടതിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക