യുവാക്കളോട് ചേർന്ന് നിൽക്കുന്ന സർക്കാരാണ് ബിജെപി സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര പദ്ധതികൾ യുവാക്കളിലേക്ക് എത്തിക്കുന്നതിൽ സർക്കാർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. യുവാക്കളിൽ കേന്ദ്രസർക്കാരിന് ഏറെ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി. 21ആം നൂറ്റാണ്ട് ഇന്ത്യയുടേതാണ്.
ബിജെപിയും യുവാക്കളും ഒരേ കാഴ്ചപ്പാടുള്ളവരാണെന്നും മലയാളികൾക്ക് കൂടുതൽ അവസരം നൽകുമെന്നും മോദി. കേരളത്തിൽ എത്തുമ്പോൾ ഊർജ്ജം കൂടുമെന്നും ലക്ഷക്കണക്കിന് അവസരങ്ങൾ സർക്കാർ യുവാക്കൾക്കായി സൃഷ്ടിച്ചിട്ടുണ്ടെന്നും മോദി.
രാജ്യത്തിന്റെ മാറ്റത്തിന് കാരണം യുവാക്കൾ ആണെന്നും യുവാക്കളിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ രാജ്യത്തെ സ്വയം പര്യാപ്തമാക്കി എന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക