ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ. ചാറ്റ് ജിപിടി അധിഷ്ഠിത ചാറ്റ് ബോട്ട് ഉൾപ്പെടെ ഒരുക്കുവാനാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ തീരുമാനം.
നിലവിൽ ഇപ്പോൾ ഡിജിറ്റൽ മേഖലയിലെ വികസനത്തിനായി 20 കോടി ഡോളറിനടുത്ത് നിക്ഷേപവും നടത്തിയിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഉപഭോക്തൃ അറിയിപ്പ് സംവിധാനം എന്നിവയ്ക്കൊപ്പം വിമാനത്തിന് അകത്തെ വിനോദ സൗകര്യങ്ങൾ, ഉപഭോക്തൃ സേവന പോർട്ടൽ എന്നിവയുടെ കൂടി ആധുനികവൽക്കരണം നടപ്പിലാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക