ഹാരി പോട്ടർ താരം ഡാനിയൽ റാഡ്ക്ലിഫിനും നടി എറിൻ ഡാർകിനും കുഞ്ഞ് പിറന്നു. മാർച്ചിൽ ന്യൂയോർക്ക് നഗരത്തിൽ ഇരുവരേയും കണ്ടപ്പോഴാണ് എറിൻ ഗർഭിണിയാണെന്ന വിവരം ആരാധകർ അറിയുന്നത്.
റാഡ്ക്ലിഫിന്റെ പ്രതിനിധി പീപ്പിൾ മാസികയോട് കുഞ്ഞ് ജനിച്ച വാർത്ത സ്ഥിരീകരിച്ചെങ്കിലും മറ്റ് കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല വെളിപ്പെടുത്തിയില്ല.മുപ്പത്തിമൂന്നുകാരനായ ഡാനിയലും 38 കാരിയായ എറിനും പത്ത് വർഷത്തിലേറെയായി ഒരുമിച്ചാണ്. 2013 ൽ പുറത്തിറങ്ങിയ ‘കിൽ യുവർ ഡാർലിംഗ്സ്’ എന്ന ചിത്രത്തിൽ ഒന്നിച്ചെത്തിയ ഇരുവരും സെറ്റിൽ വച്ചാണ് പ്രണയത്തിലാകുന്നത്.
ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവൽ ഡേവിഡ് കോപ്പർഫീൽഡ് ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലൂടെയാണ് ഡാനിയൽ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹോൺസ് പോലെ നിരവധി ചിത്രങ്ങളിലെത്തിയെങ്കിലും ഹാരി പോട്ടർ പരമ്പരകൡലൂടെയാണ് ഡാനിയൽ ജനമനസുകളിൽ ഇടംനേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക