വാട്സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയിലേക്ക് പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഒരേസമയം നാല് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാം.
മഹാരാഷ്ട്രയിൽ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; ഇനി മധുരമല്പം കുറയും
മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് പുതിയ പരിഷ്കാരത്തെക്കുറിച്ച് അറിയിച്ചത്. അടുത്തയാഴ്ചകളിൽ തന്നെ ലോകമെങ്ങും പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും. ഇപ്പോൾ വെബ് ബ്രൗസർ വഴിയോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വഴിയോ മാത്രമേ ഒരേ വാട്സാപ്പ് അക്കൗണ്ട് ഒന്നിലേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇനിമുതൽ നാല് സ്മാർട്ട് ഡിവൈസുകളിൽ ഒരേ സമയം സംവിധാനം പ്രവർqത്തിക്കും.
കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലെല്ലാം പരിധിയില്ലാതെ സംഭരിക്കാൻ സപ്ലൈകോയുടെ നിർദ്ദേശം
മാത്രമല്ല, പ്രാഥമിക ഡിവൈസ് ദീർഘനേരം പ്രവർത്തനരഹിതമായാൽ സ്വയം മറ്റുള്ളവയിൽ നിന്നും വാട്സ്ആപ്പ് ലോഗ് ഔട്ട് ആകും. പ്രാഥമിക ഉപകരണത്തിലെ വാട്സ്ആപ്പ് ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ഒടിപി വഴിയുമാണ് മറ്റ് ഉപകരണങ്ങളിൽ ഇതേ അക്കൗണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക