ഏലക്കയിൽ അടങ്ങിയിരിക്കുന്ന കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി വിതരണം തടഞ്ഞ അരവണയുടെ സാമ്പിൾ വീണ്ടും ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു.
‘അഭിമാനിക്കുന്നു’, ട്രോളുകള്‍ക്ക് ഒറ്റവാക്കില്‍ നവ്യയുടെ മറുപടി
എന്നാൽ, ആവശ്യം തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സൂപ്പര്‍ താരമായിരിക്കാം, പക്ഷേ എനിക്ക് അമിതാഭിന്റെ ആ ചിത്രങ്ങള്‍ ഇഷ്ടമല്ല: തുറന്നു പറഞ്ഞ് നടി
ഭക്ഷ്യസുരക്ഷാ റെഗുലേഷൻ പ്രകാരം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ഏലക്കകൊണ്ട് നിർമ്മിച്ച അരവണ സംഭരിക്കുവാനും വിൽക്കാനും വിതരണം ചെയ്യുന്നതിനും ദേവസ്വം ബോർഡിന് സാധിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, അത് വീണ്ടും പരിശോധിക്കുന്നതിൽ അർത്ഥമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
6,65,159 കാൻ അരവണയാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക