ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ നിർദ്ദേശവുമായി ഹൈക്കോടതി. ശബരിമലയിലെ വഴിപാടുകൾ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കുവാനാണ് ഹൈക്കോടതി പുതിയ നിർദേശം നൽകിയത്.
ഏലക്കയിലെ കീടനാശിനിയുടെ അളവ്; അരവണ വീണ്ടും പരിശോധിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി ഹൈക്കോടതി
വെർച്ചൽ ക്യൂ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം മൂന്നുമാസത്തിനുള്ളിൽ ഉറപ്പാക്കുവാൻ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. വഴിപാടിനുള്ള നിരക്കുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് പി.സി അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക