മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മിഷന് അരിക്കൊമ്പന് വിജയം. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നത് എന്ന വിവരം ആനയെ മയക്കുവെടിവെച്ച് ലോറിയില്‍ കയറ്റിയതിന് പിന്നാലെയാണ് പുറത്തെത്തിയത്. തേക്കടിയില്‍നിന്ന് 15 കിലോമീറ്ററോളം ഉള്ളിലേക്കാണ് മേതകാനം. തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണിത്. നിലവില്‍ അരിക്കൊമ്പനുമായി ലോറി ചിന്നക്കനാല്‍ മേഖലയില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക