നടന് കുഞ്ചാക്കോ ബോബൻറെ പോസ്റ്റുകളില്‍ അധികവും ഇപ്പോൾ മകന് ഇസഹാക്കാണ് കടന്നുവരുന്നത് . ഇക്കഴിഞ്ഞ പതിനാറിനായിരുന്നു ഇസഹാക്കിന്റെ നാലാം പിറന്നാള്‍. ഇത് വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇന്റര്‍നാഷണല്‍ നൃത്തദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് താരം പങ്കുവച്ചത്. അതില്‍ കുഞ്ചാക്കോ ബോബനൊന്നും ഗംഭീരമായി ചുവടുവയ്ക്കുന്ന ഇസഹാക്കിനെ കാണാം. ഇസഹാക്കിന്റെ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ വീഡിയോ ഡാന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവയ്ക്കുകയായിരുന്നു. ‘നീ ഞങ്ങളുടെ കൊച്ചു ചാക്കോച്ചന് തന്നെ’യെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേര് ഇസഹാക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക