സംസ്ഥാന സർക്കാർ താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്ത് ഇന്നാരംഭിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആദ്യ അദാലത്ത് തിരുവനന്തപുരം താലൂക്കിലാണ് നടക്കുന്നത്.
കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
അദാലത്തിന്റെ നടത്തിപ്പിനായി ഓരോ താലൂക്കിലും രണ്ടരലക്ഷം രൂപ വീതം ചെലവഴിക്കുവാനും കനകക്കുന്നിൽ ഈ മാസം അവസാനം നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന് 25.85 ലക്ഷം രൂപ ചെലവഴിക്കാനും സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.
‘കരുതലും കൈത്താങ്ങും’ എന്ന പേരിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഓരോ താലൂക്കിനും 2.5 ലക്ഷം രൂപ ചെലവഴിക്കാനാണ് ഭരണാനുമതിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക