ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറ്.
ഇപ്പോൾ പൃഥ്വിയും സംഘവും ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിംഗിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ് എന്ന വിവരമാണ് പുറത്തു വരുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഒരു ലഘു വീഡിയോ വഴി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചിരുന്നു. കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയാണ് എമ്പുരാന്. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ ഈ വര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് പൃഥ്വിരാജ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക