തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലാൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു.
മനോബാല നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയ രംഗത്തും സജീവമായി. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക