സംവരണ സീറ്റുകളിൽ പരിഷ്കരണവുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് നിലവിലെ സ്ഥാനത്തു നിന്ന് മാറ്റി തൊട്ടടുത്ത ഇരിപ്പിടം അനുവദിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകി.
നിലവിൽ ബസ്സിന്റെ പിൻവാതിലിനു മുന്നിലുള്ള രണ്ടാമത്തെ സീറ്റാണ് മുതിർന്നവർക്കായി സംവരണം ചെയ്തിട്ടുള്ളത്. എന്നാൽ ഇത് പിൻഭാഗത്ത് ഇടതു ചക്രത്തിന് മുകളിലായതിനാൽ സീറ്റിന് താഴെ അർധവൃത്താകൃതിയിൽ ഉയർന്നു നിൽക്കുന്ന സീറ്റ് പ്രായമായവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പാലക്കാട് സ്വദേശി സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക