റെയിൽവേ പാഴ്സൽ ഓഫീസുകളിൽ ഇനിമുതൽ പണം ഇടപാടുകൾ നടക്കുക മെഷീൻ വഴിയായിരിക്കും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ പാഴ്സൽ ഓഫീസുകളിൽ ഇനി പി ഒ എസ് മെഷീനുകൾ മുഖേന മാത്രമേ പണം സ്വീകരിക്കുകയുള്ളൂ.
ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഈ മാസം ഒന്നിന് നിലവിൽ വന്നിട്ടുണ്ട്. സമ്പൂർണ്ണ ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് പുതിയ തീരുമാനം. പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ, കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി, നിലമ്പൂർ എന്നിവിടങ്ങളിലാണ് പാഴ്സൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക