അമേരിക്കൻ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയും സന്ദർശിക്കും. യാത്രാനുമതിയ്ക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തമാസമാണ് അമേരിക്ക, ക്യൂബ സന്ദർശനത്തിനായി പോകുന്നത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം.
മധ്യവേനലവധി കാലത്ത് ക്ലാസുകൾ നടത്തരുത്; നടത്തിയാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്
ലോക കേരളം സഭയുടെ റീജണൽ സമ്മേളനത്തിൽ അമേരിക്കയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി ചർച്ച നടത്തുകയും ചെയ്യും. പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്നത്. സ്പീക്കറും ധനമന്ത്രിയും ഉൾപ്പെടെ യാത്രയിലുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക