ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും. അഭിഷേകത്തിനും നിവേദ്യത്തിനും ജലമെടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വിദേശ കറൻസി കൈപ്പറ്റാൻ ഹജ്ജ് തീർത്ഥാടകർക്ക് പാൻ കാർഡ് വേണം; നിർദ്ദേശം നൽകി ഹജ്ജ് കമ്മിറ്റി
വെള്ള നിവേദ്യം, പാൽപ്പായസം, നെയ്പായസം തുടങ്ങിയവ തയ്യാറാക്കുന്നതിന് മണിക്കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഈ സമയത്തുള്ള വഴിപാടുകളുടെ അളവും കുറയ്ക്കും. അതേസമയം നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങളൊന്നും ദേവസ്വം വെളിപ്പെടുത്തിയിട്ടില്ല.
കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസിലെ വർധന; സർക്കാർ ഇളവ് വരുത്തിയേക്കും
2014 ഏപ്രിലിൽ മണിക്കിണർ വറ്റിച്ച ചെളി കോരി വൃത്തിയാക്കിയിരുന്നു. ഇപ്പോൾ വെള്ളത്തിന് വീണ്ടും നിറംമാറ്റം കണ്ടു തുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം വറ്റിച്ച് നെല്ലിപ്പടി മാറ്റി നവീകരിക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക