രാജ്യത്തെ വ്യാപാര സംഘടനകളുടെ കൂട്ടായ്മയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്. സിഎഐടി തുടക്കം കുറിക്കുന്ന ഭാരത് ഇ – സ്മാർട്ട് എന്ന ഇ – കോമേഴ്സ് സേവനത്തിലെ ഡെലിവറി ഇന്ത്യൻ തപാൽ വകുപ്പ് മുഖേനയായിരിക്കും നടക്കുക.
ഭാരത് ഇ -സ്മാർട്ട് ഈ മാസം അവസാനം പ്രവർത്തനമാരംഭിക്കും. ഇത് സംബന്ധിച്ച സിഎഐടിയും തപാൽ വകുപ്പും തമ്മിൽ ധാരണ പത്രം കൈമാറിയിട്ടുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള കമ്പനികളുടെ ഭീഷണി മറികടക്കുവാനാണ് സ്വന്തം സംരംഭം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക