ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ചലച്ചിത്രതാരം ഉണ്ണി മുകുന്ദനെ പരിഗണിക്കാനൊരുങ്ങി ബിജെപി നേതൃത്വം . ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങളിൽ ജന. സെക്രട്ടറിമാർ അടക്കമുള്ള പല നേതാക്കളും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന ആരോപണം പാർട്ടിയിലുണ്ട് . ക്യാമറ വിവാദത്തിൽ കെ.സുരേന്ദ്രൻ ആരോപണവുമായി രംഗത്തുവന്നെങ്കിലും മറ്റാരും ഏറ്റെടുത്ത് മുന്നോട്ടുവന്നില്ല.
കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റിനു മാറിനിൽക്കേണ്ടിവന്ന സമയത്ത് സംസ്ഥാനത്തെ പ്രക്ഷോഭങ്ങൾ ഏറ്റെടുത്തുമുന്നോട്ടുകൊണ്ടുപോവാൻ ജനറൽ സെക്രട്ടറിമാർ അടക്കമുള്ള സംസ്ഥാനനേതാക്കൾ സ്വന്തം നിലയ്ക്ക് മുന്നോട്ടുവന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
\ശോഭ സുരേന്ദ്രൻ മാത്രമാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുയർത്തിയത്. ഡോ. വന്ദനയുടെ കൊലപാതകം, താനൂരിലെ അപകടത്തിൽ സിപിഎം ബന്ധം തുടങ്ങിയ വിഷയങ്ങളിലും പ്രധാനനേതാക്കൾ പ്രതിഷേധസമരങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയില്ലെന്നാണ് ആരോപണം. കൊച്ചിയിൽ പാർട്ടി വിപ്പ് ലംഘിച്ച വനിതാനേതാവിനെതിരെ നടപടിയെടുക്കാത്തതിൽ പാലക്കാട്ടുനിന്നുള്ള നേതാക്കൾ പ്രതിഷേധത്തിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക