തിയേറ്ററുകളില്‍ സിനിമ കാണാന്‍ ആളുകളെത്തുന്നില്ല എന്നത് ഒരു പുതിയ കാര്യമല്ലെന്നും മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് നടന് ഇന്ദ്രന്‍സ്. ചില സമയത്ത് നല്ല സിനിമകളാണെങ്കില്‍ കൂടി ആളുകള്‍ കാണാന്‍ വരാറില്ലെന്നും അത് വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തീയറ്ററില്‍ ആളുകള്‍ വരുന്നില്ല, സിനിമ കാണാന്‍ ആളില്ല എന്നീ പ്രശ്നങ്ങള്‍ എല്ലാ കാലത്തും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ചിലപ്പോള്‍ എല്ലാ സിനിമകള്‍ക്കും ഭയങ്കര തിരക്കായിരിക്കും. ചിലപ്പോള്‍ നല്ല സിനിമകളാണെങ്കില്‍ കൂടി അതിന് തിരക്കുണ്ടാവില്ല. അത് വളരെ വിഷമമുള്ള കാര്യമാണ്. എന്തുകൊണ്ടാണിങ്ങനെ എന്ന് ഇപ്പോഴും നമുക്ക് അറിയില്ല. തൊണ്ണൂറുകളുടെ തുടക്കത്തിലും ഇങ്ങനെ തന്നെ ആയിരുന്നു. ചിലപ്പോള്‍ സിനിമകളൊക്കെ താഴ്ന്ന് ഇരിക്കുന്ന ഒരു സമയത്ത് ഒരു സിനിമ നന്നായി ഓടിയാല്‍ പിന്നെ കുറച്ച് ദിവസത്തേക്ക് നല്ല സിനിമകളല്ലെങ്കില്‍ കൂടി ആളുകള്‍ കാണാറുണ്ട്, ഇന്ദ്രന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക