എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് നടൻ ഉണ്ണിമുകുന്ദൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദൻ എയർ ഏഷ്യക്ക് അഭിനന്ദനം അറിയിച്ചത്.
എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക