ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച ആരോഗ്യ രംഗത്ത് വളരെയധികം സഹായകമായിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിങ്ങനെ ആരോഗ്യത്തെ കുറിച്ച് സൂചനകള്‍ ഘടകങ്ങളെ പരിശോധിച്ച് ആരോഗ്യകരമായ ജീവിതത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഹെല്‍ത്ത് എടിഎം കിയോസ്കുകളാണ് പുതിയ സംവിധാനം. ഇതാണ് ഇപ്പോൾ ആരോഗ്യ പരിചരണ മേഖലയിലെ പുതിയ ട്രെന്‍ഡ്.
ഹെൽത് എടിഎംമ്മിൽ പള്‍സ്, രക്തസമ്മര്‍ദം, താപനില, ബോഡി മാസ് കംപോസിഷന്, രക്തത്തിലെ പഞ്ചസാര, ഓക്സിജന്‍ സാച്ചുറേഷന്‍ തോത്, ഇസിജി എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്ക്രീന്‍ ഓട്ടോമാറ്റിക് യന്ത്രമാണ് ഉണ്ടാവുക.
ഹീല്‍ ഫൗണ്ടേഷന്റെയും ഇന്ത്യ ഹെല്‍ത്ത് ലിങ്കിന്റെയും സംയുക്ത സംരംഭമായ ഹെല്‍ത്ത് എടിഎമ്മുകള്‍ ഇപ്പോൾ തന്നെ വടക്കേ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ജി20 ആരോഗ്യ വര്‍ക്കിങ് ഗ്രൂപ്പ് യോഗ സ്ഥലത്തും ഇത്തരത്തിലൊരു ഹെല്‍ത്ത് എടിഎം കിയോസ്ക് സ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക