ഐസ്ക്രീമുകൾ ഏവർക്കും ഇഷ്ട്ടമാണ്. എന്നാൽ ഈ ഐസ് ക്രീംമിന്റെ വില ലക്ഷങ്ങൾ ആണ്. ഞെട്ടേണ്ട, സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വിലയുള്ള ഈ ഐസ്ക്രീം കഴിക്കാൻ ലക്ഷങ്ങൾ വേണ്ടി വരും.
ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇല, വെള്ള ട്രഫിൾ, പ്രകൃതിദത്ത ചീസുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ചാണ് ഈ ആഡംബര ഐസ്ക്രീം നിർമിക്കുന്നത്.5.58 ലക്ഷം ആണ് ഐസ്ക്രീമിന്റെ വില. ജാപ്പനീസ് ബ്രാൻഡായ സെല്ലറ്റോ ആണ് ഈ ഐസ്ക്രീമിന്റെ നിർമ്മാതാക്കൾ. ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീമിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും ഈ ഐസ്ക്രീമിന് തന്നെയാണ്.
ഇറ്റലിയിലെ ആൽബയിൽ വളർത്തുന്ന അപൂർവ ഇനം വെള്ള ട്രഫിൾ ഉൾപ്പെടുത്തിയാണ് ‘ബൈകുയ’ എന്ന ഈ ഐസ്ക്രീം ഉണ്ടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ ഒരു കിലോ പായ്ക്കിന് ഏകദേശം 15,192 ഡോളർ വില വരും. അതായത് ഏകദേശം 12.56 ലക്ഷം രൂപ. ഇതിന്റെ ചെറിയ പാക്കറ്റിന്റെ വില 6,696 ഡോളറാണ് (ഏകദേശം 5.58 ലക്ഷം രൂപ) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വെളിപ്പെടുത്തുന്നു. ചേരുവകളുടെ പട്ടികയിൽ സേക്ക് ലീസ്, പാർമിജിയാനോ റെജിയാനോയും എന്നിവയും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക