ധാരാളം ചക്ക കിട്ടുന്ന സമയമല്ലേ? ഒരുപാട് ചക്കക്കുരുവും കാണും. ചക്കക്കുരു ഉപയോഗിച്ചു നമുക്ക് ഒരു കട്ട്ലെറ്റ് ഉണ്ടാക്കി നോക്കിയാലോ? ഇതിനായി ആദ്യം വേണ്ടത് 50 ചക്കക്കുരുവും അത്യാവശ്യം വലിപ്പമുള്ള 3 കിഴങ്ങുമാണ്. ഇത് രണ്ടും ഉപ്പ് ചേർത്ത് കുക്കറിൽ നല്ല രീതിയിൽ വേവിച്ചെടുക്കുക. വിസിൽ മാറുന്നത് വരെ നമുക്ക് ഇതൊന്ന് മാറ്റിവയ്ക്കാം.
പ്രമേഹമുള്ളവർ ദിവസവും വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തു; അറിയാം ഗുണങ്ങൾ
ഈ സമയം കൊണ്ട് നമുക്ക് ഇതിലേക്ക് വേണ്ട മസാല റെഡിയാക്കി എടുക്കാം.ഇതിനായി ആദ്യം ഒരു പാൻ വെച്ച് എണ്ണ ഒഴിച്ചതിനു ശേഷം ചൂടായ ശേഷം അല്പം വലിയ ജീരകം ഇട്ടു പൊട്ടിക്കുക. അതിനുശേഷം കുറച്ച് സവാള, ക്യാരറ്റ്,രണ്ട് പച്ചമുളക്, കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കൊടുത്ത് നല്ല പോലെ വഴറ്റുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് ഗരം മസാലആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം.
പതിവായി രാവിലെ ചായയും ബിസ്ക്കറ്റും കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്
പിന്നീട് ഇതിലേക്ക് ചക്കക്കുരുവും കിഴങ്ങും വേവിച്ചത് നല്ല പോലെ ഉടച്ചു ചേർത്ത തിനു ശേഷം നല്ല പോലെ ഇളക്കി യോജിപ്പിക്കുക.മറ്റൊരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അതിൽ കുറച്ച് കോൺഫ്ലോറും ഇട്ടു യോജിപ്പിച്ചു വെക്കുക. നമ്മുടെ ചക്കക്കുരു മിക്സ് കട്ലെറ്റ് ആകൃതിയിൽ ആക്കി മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക