ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിക്കുകയും വിനിമയം നിർത്തുകയും ചെയ്ത റിസർവ് ബാങ്ക് നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് ‘സ്വയം പ്രഖ്യാപിത വിശ്വഗുരു’വിന്റെ പതിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസത്തോടെ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2016 തുഗ്ലക്ക് പരിഷ്കാരത്തിന്റെ ഭാഗമായി ഇറക്കിയ 2000 രൂപ നോട്ടുകൾ ഇപ്പോൾ പിൻവലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് പിൻവലിച്ച നടപടിയിൽ വൻ ട്രോളുകളും വിമർശനവുമാണ് കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്ക്കുമെതിരെ ഉയരുന്നത്. നോട്ടുനിരോധനം പരാജയമായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഈ നടപടിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക